COVID 19Latest NewsNews

പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ ഒ​രു ല​ക്ഷ​ത്തി​ലേയ്​ക്ക്; 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യത്ത് മ​രി​ച്ച​ത് 1172 പേർ

ന്യൂ ഡല്‍ഹി: ഒരു ലക്ഷത്തിനടുത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതര്‍ 44 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 95,735 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 44,65,864 ആയി.

ഒ​റ്റ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും രാ​ജ്യം റി​ക്കാ​ർ​ഡി​ൽ എ​ത്തി. 1172 ആ​ളു​ക​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്തു മ​രി​ച്ച​ത്. 72,939 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 34.7 ല​ക്ഷം പേ​ർ ആ​കെ രോ​ഗ​മു​ക്തി നേ​ടി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 9,19,018 പേർ ചികിത്സയിലാണ്.

മഹാരാഷ്ട്രയിൽ ഇതുവരെ 9,67,349 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 5,27,512 കേസുകളും തമിഴ്നാട്ടിൽ 4,80,524 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ രോഗബാധിതരുടെ എണ്ണം 4,21,730 ആയി. ഉത്തർപ്രദേശിൽ 2,85,041 പേർക്കാണ് രോഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button