COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ ഉയരാന്‍ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് മരണങ്ങള്‍ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രായമുള്ളവരിലേക്ക് രോഗം പടര്‍ന്നാല്‍ വെന്റിലേറ്റര്‍ തികയാതെ വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എത്ര രോഗികള്‍ വന്നാലും റോഡില്‍ കിടക്കേണ്ട അവസ്ഥ വരരുത്. കോളനികളിലേക്ക് രോഗം വരാതിരിക്കാന്‍ എംഎല്‍എമാര്‍ ജാഗ്രതയോടെ പെരുമാറണം. ഇനി വരാനിരിക്കുന്ന നാളുകള്‍ വന്നതിനെക്കാള്‍ കടുത്തതാണ്. ഇത്രയും പ്രതിസന്ധി നേരിട്ടവരാണ് നമ്മള്‍. കടുത്തഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും എല്ലാവരും തയ്യാവണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button