ചെന്നൈ: ഓൺലൈൻ ട്രെഡിങ്ങിൽ നേരിട്ട നഷ്ടം നികത്താൻ പിതാവിന്റെ ജൂവലറിയിൽനിന്ന് 14 കിലോ സ്വർണം മോഷിടിച്ച മകൻ ചെന്നൈയിൽ അറസ്റ്റില്‍. രണ്ടാഴ്ച മുമ്പ് ചെന്നൈ പാരീസ് കോർണറിൽ പ്രവർത്തിക്കുന്ന ജൂവലറിയിൽ നിന്നാണ് സ്വർണം മോഷണം പോയത്. ഉടമ സുബാഷ് ചന്ദ്ര ബോദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ്, കവർച്ച നടത്തിയത് ഇയാളുടെ മകൻ ഹർഷ ബോദ്രയാണെന്ന് കണ്ടെത്തുകയായിരുന്നു.
ഹർഷ ബോദ്രയ്ക്ക് ഓൺലൈൻ ട്രെഡിങ്ങിൽ വൻ നഷ്ടം നേരിട്ടിരുന്നതായും, ഇത് നികത്താനാണ് കവർച്ച നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. ഓൺലൈൻ വ്യാപാരത്തിൽ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം ഹർഷ ബോദ്രയ്ക്ക് ഉണ്ടായതായി പോലീസ് പറഞ്ഞു.
വ്യപാരത്തിലെ നഷ്ടം നികത്തി പണം ലഭിച്ചാൽ ഉടൻ സ്വർണം തിരികെ നൽകാനായിരുന്നു തന്റെ തീരുമാനമെന്ന് പിടിയിലായ ഹർഷ പറഞ്ഞു. 11.5 കിലോ സ്വർണം ഇയാളിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
Post Your Comments