ന്യൂഡല്‍ഹി : കേരളത്തില്‍ ഓടുന്ന 3 സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ. യാത്രക്കാരുടെ എണ്ണത്തില്‍ കുറവു വന്നതിനെ തുടര്‍ന്നാണ് തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി സ്പെഷലുകളും തിരുവനന്തപുരം- എറണാകുളം വേണാട് സ്പെഷലും ഈ മാസം 12 മുതല്‍ റദ്ദാക്കുന്നത്.
തിരുവനന്തപുരം- എറണാകുളം വേണാട് മടക്ക യാത്രയില്‍ ഉച്ചയ്ക്കു ഒരു മണിക്കാണു എറണാകുളത്തു നിന്നു പുറപ്പെടുന്നത്. ഇത് മൂലം ഉദ്യോഗസ്ഥര്‍ക്കും ദിവസ ജോലിക്കാര്‍ക്കും വൈകിട്ടു മടങ്ങാന്‍ ട്രെയിനില്ലാത്ത സ്ഥിതിയാണ്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് പുനസ്ഥാപിച്ചു പതിവ് സമയമായ അഞ്ചരയോടെ എറണാകുളത്തു നിന്നു പുറപ്പെട്ടാല്‍ ട്രെയിനില്‍ ആളുണ്ടാകും. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമായി സ്റ്റോപ്പുകള്‍ നിജപ്പെടുത്തിയതും ഒരു മണിക്കൂര്‍ മുന്‍പു സ്റ്റേഷനിലെത്തണമെന്ന നിബന്ധനയുമാണു യാത്രക്കാരുടെ എണ്ണം കുറച്ചത്.
Post Your Comments