കൊറോണ വൈറസ് ആന്റിബോഡികൾ വികസിപ്പിച്ചെടുത്ത ഒരാൾക്ക് അണുബാധയിൽ നിന്ന് പ്രതിരോധമുണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ശാസ്ത്രജ്ഞർ. കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം വൈറസിന് വിധേയമാകുമെന്ന് തെളിയിക്കുമെങ്കിലും, അത് രോഗത്തിനെതിരെ സംരക്ഷണം നൽകില്ലെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് ഒരു വ്യക്തിക്ക് ഇതിനകം ബാധിച്ചിട്ടുണ്ടെന്നതിന്റെ സൂചനയാണ് ശരീരത്തിലെ ആന്റിബോഡികൾ. എന്നാൽ, ആന്റിബോഡി സാന്നിധ്യം വ്യക്തികളിലെ രോഗ പുരോഗതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നാണ് ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജി (എൻഐഐ) യിലെ ശാസ്ത്രജ്ഞൻ പറയുന്നത്. ഇക്കാര്യത്തില്‍ ഇപ്പോഴും നിരവധി പഠനങ്ങളും അനുമാനങ്ങളും നടക്കുകയാണ്.
Read also: മലയാളി യുവാവിനെ ദുബായിൽ നിന്ന് കാണാതായതായി പരാതി
യഥാർഥ രോഗബാധിതരുടെ എണ്ണം സൂചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യത്യസ്ത സീറോ സർവേ പരിശോധനകൾ നടത്തിയിട്ടുണ്ട്. സെപ്റ്റംബർ 1 ന് എൻജെഎം ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, പുതിയ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ അണുബാധയ്ക്ക് ശേഷം നാല് മാസത്തേക്ക് ശരീരത്തിൽ നിലനിൽക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ഇന്ത്യയിൽ കോവിഡ് -19 രോഗികളുടെ എണ്ണം വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ തുടരുകയാണ്. തിങ്കളാഴ്ച രാജ്യം 90,062 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Post Your Comments