ന്യൂഡല്‍ഹി : രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ഹൈപർസോണിക് മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വിജയമായതിന് പിന്നാലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഡിആര്‍ഡിഒയെ അഭിനന്ദിച്ചത്.
സ്‌ക്രാംജെറ്റ് എഞ്ചിനില്‍ ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമാക്കിയ ഡിആര്‍ഡിഒ ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. ശബ്ദത്തേക്കാള്‍ ആറ് മടങ്ങ് വേഗത്തില്‍ മിസൈലിനെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന സ്‌ക്രാംജെറ്റ് എഞ്ചിന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. വളരെ ചുരുങ്ങിയ രാജ്യങ്ങള്‍ക്കേ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഡിആര്‍ഡിഒ സ്‌ക്രാംജെറ്റ് എഞ്ചിനില്‍ ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയിച്ചതിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ഡിആര്‍ഡിഒയെ അഭിനന്ദിച്ചിരുന്നു.
Post Your Comments