തിരുവനന്തപുരം : ഓണക്കിറ്റ് സംബന്ധിച്ച് വ്യാപക പരാതി , കിറ്റിലെത് പപ്പടമല്ല ‘അപ്പളം’ . പപ്പടം വന്നത് സപ്ലൈകോയ്ക്ക് തുടര്‍ച്ചയായി ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ നല്‍കുന്ന കമ്പനിയില്‍ നിന്ന്. . ഓണക്കിറ്റിലേക്ക് പപ്പടത്തിനുള്ള ടെന്‍ഡര്‍ വിളിക്കുമ്പോള്‍ ഉഴുന്നുകൊണ്ടുള്ള കേരള പപ്പടം വിതരണം ചെയ്യണമെന്ന് സപ്ലൈകോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹഫ്‌സര്‍ ട്രേഡിങ് കമ്പനി സപ്ലൈകോയ്ക്കു നല്‍കിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള അപ്പളവും. ഉഴുന്നിന്റെ അളവു വളരെക്കുറവുള്ള ഈ പപ്പടത്തില്‍ അരിപ്പൊടി, പട്ടാണിപ്പൊടി എന്നിവയാണു കൂടുതല്‍.
read also : സ്‌കൂളുകള്‍ തുറന്നു പ്രവർത്തിക്കാം ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
15 മുതല്‍ 21 ദിവസം വരെയാണു കേരള പപ്പടത്തിന്റെ കാലാവധി. എന്നാല്‍ ഓണക്കിറ്റിലേക്ക് ശ്രീശാസ്താ കേരള പപ്പടമെന്ന പേരില്‍ ഹഫ്‌സര്‍ നല്‍കിയ പപ്പടത്തിനു മൂന്നു മാസം കാലാവധിയുണ്ട്. 60 ഗ്രാം വരുന്ന, 12 എണ്ണമുള്ള ഇത്തരം പപ്പടത്തിന് തമിഴ്‌നാട്ടിലെ മൊത്തവില പായ്ക്കറ്റിന് 6.30 രൂപയാണ്. എന്നാല്‍ സിവില്‍ സപ്ലൈസ് വകുപ്പ് 9.62 രൂപയ്ക്കാണ് ഓണക്കിറ്റിലേക്ക് ഇവ വാങ്ങിയത്. ശ്രീശാസ്താ അപ്പളത്തിന്റെ ആസ്ഥാനം മധുരയാണ്. ഓണക്കിറ്റിലെത്തിയപ്പോള്‍ കേരള പപ്പടമെന്നു പേരു മാറ്റിയിട്ടുണ്ടെങ്കിലും കമ്പനിയുടെ ജിഎസ്ടി നമ്പരും എഫ്എസ്എസ്എഐ നമ്പരും ഒന്നുതന്നെയാണ്.
കിറ്റിലെ പപ്പടം പൊടിഞ്ഞു പോകുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തമിഴ്‌നാട്ടിലെ പപ്പട യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പൊടിഞ്ഞുപോകാത്ത, ഉഴുന്നുപയോഗിച്ച് വൃത്തിയുള്ള സാഹചര്യത്തില്‍ നിര്‍മിച്ച കേരള പപ്പടമാണ് വേണ്ടതെന്നു ടെന്‍ഡറില്‍ സപ്ലൈകോ വ്യക്തമാക്കുന്നുണ്ടെങ്കിലും മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല.
പപ്പടത്തിനു കരാറെടുത്ത ഹഫ്‌സര്‍ കമ്പനി വര്‍ഷങ്ങളായി സപ്ലൈകോയ്ക്ക് പലവ്യഞ്ജനങ്ങള്‍ വിതരണം ചെയ്യുന്ന വെന്‍ഡറാണ്. ഓണക്കിറ്റിനു മുന്‍പ് സര്‍ക്കാര്‍ നല്‍കിയ സ്‌കൂള്‍ കിറ്റിലേക്കു ഹഫ്‌സര്‍ നല്‍കിയ കടലയ്ക്കു ഗുണനിലവാരമില്ലാത്തതിനാല്‍ ഒട്ടേറെ ഡിപ്പോകളില്‍ നിന്നും തിരിച്ചയച്ചിരുന്നു.
Post Your Comments