മുംബൈ :അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ മുംബൈ പോലീസ് കേസെടുത്തു .
സുശാന്തിന് തെറ്റായ മരുന്ന് നല്‍കിയെന്ന് ആരോപിച്ച് നടിയും മോഡലുമായ റിയ ചക്രവര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത്. മരുന്ന് നിര്‍ദേശിച്ച ഡോക്ടര്‍ക്കെതിരെയും കേസെടുത്തു.
ഇരുവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് റിയ ചക്രവര്‍ത്തി മുംബൈ പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.ലഹരിമരുന്ന് കേസില്‍ കഴിഞ്ഞ രണ്ട് ദിവസം റിയയെ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
Post Your Comments