
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ രസകരമായ ഒരു സംഭവം ഓര്‍ത്തെടുത്തിരിക്കുകയാണ് നടനും എംഎല്‍എയുമായ മുകേഷ്. കശ്മീരില്‍ നായര്‍സാബ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവമാണ് മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പങ്കുവെച്ചത്. പട്ടാളക്കാരന്റെ യൂണിഫോമില്‍ മമ്മൂട്ടിയുടെ അഭിനയം കണ്ട ഇന്ത്യന്‍ ആര്‍മിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ പ്രശംസിച്ച കഥയാണ് താരം വെളിപ്പെടുത്തിയത്.
”ഷൂട്ടിങ് കണ്ട ഓഫിസര്‍ മമ്മൂട്ടിയുടെ അടുത്തെത്തി താങ്കളുടെ ചുറുചുറുക്കും അഭിനയവും വളരെ നന്നായിരിക്കുന്നു. ഇങ്ങനെ വേണം ഒരു ആര്‍മി ഓഫിസര്‍. ഇത്രയും ഗാംഭീര്യവും സൗന്ദര്യവും ഒക്കെയുള്ള ഓഫിസര്‍മാര്‍ ചുരുക്കം മാത്രമേ സേനയിലുള്ളൂവെന്നും ആ ഓഫിസര്‍ പറഞ്ഞു. ഒരു അവാര്‍ഡ് ചടങ്ങിനിടെയാണ് ആ സംഭവം മുകേഷ് ഓര്‍ത്തെടുത്തത്. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സദസില്‍ കരഘോഷമുയര്‍ന്നു. തിരിച്ച് സീറ്റിലെത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞു. ഞാന്‍ ആ സംഭവം മറന്നിരുന്നു. താന്‍ ഇത് ഓര്‍ത്തെടുത്തു പറഞ്ഞത്. നന്നായി. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അതുകൊണ്ടാണല്ലോ എല്ലാവരും കയ്യടിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.
ഒപ്പം അല്‍പം തമാശയും ഗൗരവവും കലര്‍ത്തി ഒരു കാര്യം കൂടി പറഞ്ഞു. ഇങ്ങനെ പല കാര്യങ്ങളും ഓര്‍ത്തെടുത്തു പറയുന്നത് താന്‍ മാത്രമേയുള്ളൂ. പലരും ഇതൊന്നും പറയാറില്ല.” ഇത് തനിക്കു കിട്ടിയ ഒരു അംഗീകാരമായും മുകേഷ് പറയുന്നു.
Post Your Comments