ഇസ്ലാമാബാദ്: മതനിന്ദാപരമായ സന്ദേശം ഫോണില്‍ അയച്ചുവെന്ന് ആരോപിച്ച് പാകിസ്താനില്‍ ക്രിസ്ത്യന്‍ മതവിശ്വാസിയായ പൗരന് കോടതി വധശിക്ഷ വിധിച്ചു.
ആസിഫ് പര്‍വയിസ് എന്ന 37 കാരനാണ് ലാഹോറിലെ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാള്‍ ജോലി ചെയ്യുന്ന ഫാക്ടറിയിലെ സൂപ്പര്‍വൈസര്‍ ആണ് പരാതിക്കാരന്‍. 2013 മുതല്‍ ആസിഫ് പര്‍വയിസ് തടവിലാണ്.
ആസിഫ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. പരാതിക്കാരനായ സൂപ്പര്‍ വൈസര്‍ തന്നെ ഇസ്‌ലാം മതത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ആസിഫ് കോടതിയില്‍ പറഞ്ഞത്. ഇതിനെ എതിര്‍ത്തിനെ തുടര്‍ന്നാണ് മതനിന്ദ നടത്തിയെന്ന വ്യാജ പരാതി നല്‍കിയതെന്നും ഇദ്ദേഹം വിചാരണ വേളയില്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ഈ ആരോപണത്തെ പരാതിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ നിഷേധിച്ചു. ഫാക്ടറിയില്‍ ക്രിസ്ത്യന്‍ മതക്കാരായ മറ്റു തൊഴിലാളികളുമുണ്ടെന്നും ഇവരൊന്നും ഇത്തരത്തിലൊരു ആരോപണവും നടത്തിയിട്ടില്ലെന്നുമാണ് ഉയര്‍ന്ന വാദം.
പ്രവാചക നിന്ദയ്ക്ക് കടുത്ത ശിക്ഷ നല്‍കുന്ന പാകിസ്താനില്‍ നിലവില്‍ 80 പേരാണ് മതനിന്ദക്കുറ്റത്തില്‍ തടവില്‍ കഴിയുന്നത്.
Post Your Comments