Latest NewsNews

ആയിരത്തഞ്ഞൂറോളം പേരെ പങ്കെടുപ്പിച്ച് പ്രതിഷേധ മാർച്ച്; ലോക് ഇൻസാഫ് പാർട്ടി എംഎൽഎമാർക്കെതിരെ കേസെടുത്ത് പഞ്ചാബ് പോലീസ്

പാട്യാല: കോവിഡ് മാനദണ്ഡ‍ങ്ങൾ കാറ്റിൽപറത്തി സർക്കാരിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച ലോക് ഇൻസാഫ് എംഎൽഎമാരായ സിമർജിത് സിം​ഗ് ബെയിൻസ്, സഹോദരൻ ബൽവീന്ദർ സിം​ഗ് ബെയിൻസ് എന്നിവർക്കെതിരെ നടപടി എടുത്തതായി പഞ്ചാബ് പൊലീസ്. പട്യാലയിലെ സംസ്ഥാന കാബിനറ്റ് മിനിസ്റ്റർ സാധു സിം​ഗ് ധരംസോത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മന്ത്രി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച്. എൺപതിലധികം ബസ്സുകളിലായി 1500 ഓളം ജനങ്ങളാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. സാധുസിം​ഗിനെതിരെ പ്രതിഷേധിച്ച് പൂഡെ മൈതാനത്ത് ഒരുമിച്ചു ചേരാൻ ലോക് ഇൻസാഫ് എംഎൽഎമാരാണ് ആഹ്വാനം ചെയ്തതെന്ന് പാട്യാല സീനിയർ പൊലീസ് സൂപ്രണ്ട് വിക്രം ജീത് ദ​ഗൽ പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇത്തരം മാർച്ച് നടത്തരുതെന്ന് അവരോ‍ട് അഭ്യർത്ഥിച്ചതായും പൊലീസ് വ്യക്തമാക്കി. എന്നാൽ ഈ അഭ‍്യർത്ഥന അവർ അ​വ​ഗണിക്കുകയാണുണ്ടായത്. മാത്രമല്ല പ്രതിഷേധക്കാർ മോശമായി പെരുമാറിയെന്നും പൊലീസ് പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button