ചാലക്കുടി: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 22,25,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ മുന്‍ എം.എല്‍.എ അറസ്റ്റില്‍.മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എം.പി. വിന്‍സെന്‍റിനെ ആണ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടത്.
നെല്ലിക്കുന്ന് സ്വദേശി സനീഷ് ഷാജനു റെയില്‍വേയില്‍ ജോലി ഏര്‍പ്പാടാക്കി നല്‍കാമെന്നു പറഞ്ഞു പണംതട്ടിയെന്നാണു കേസ്. കേസിൽ രണ്ടാം പ്രതിയാണ് എം പി വിൻസന്റ്. മുന്‍ എം.പി എം. പീതാംബരക്കുറുപ്പ്, ഷിബു ടി. ബാലന്‍, ജെയ്മല്‍ കുമാര്‍ എന്നിവരാണു മറ്റു പ്രതികള്‍. ഷിബു ടി ബാലൻ ഒന്നാം പ്രതിയാണ്.
Post Your Comments