Latest NewsIndiaNews

ബംഗളൂരു മയക്കുമരുന്ന് കേസ് : അന്വേഷണം കേരളത്തിലേയ്ക്ക് : മലയാള സിനിമ-സീരിയല്‍ മേഖലകളിലുള്ളവര്‍ നിരീക്ഷണത്തില്‍

 

തിരുവനന്തപുരം : ബംഗളൂരു മയക്കുമരുന്ന് കേസ് , അന്വേഷണം കേരളത്തിലേയ്ക്ക് . മലയാള സിനിമ-സീരിയല്‍ മേഖലകളിലുള്ളവര്‍ നിരീക്ഷണത്തില്‍. കന്നഡ സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്നു കേസില്‍ മലയാളികളെ അറസ്റ്റു ചെയ്ത സാഹചര്യത്തിലാണ് കേരളത്തിലേയ്ക്കും അന്വേഷണം വ്യാപിപ്പിയ്ക്കുന്നത്.. ലഹരി വിതരണ സംഘങ്ങള്‍ക്കുവേണ്ടി എല്ലാ പൊലീസ് ജില്ലകളിലും പരിശോധന നടത്താന്‍ നാര്‍ക്കോട്ടിക്‌സ് സെല്ലിനു ഡിജിപി നിര്‍ദേശം നല്‍കി.

ബെംഗളൂരു സംഘങ്ങള്‍ക്ക് കേരളത്തിലെ സിനിമാ, സീരിയല്‍ മേഖലയുമായുള്ള ബന്ധങ്ങള്‍, വിതരണ ശൃംഖല എന്നിവ കണ്ടെത്താനാണ് ശ്രമം. മലയാള സിനിമാ, സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ചിലര്‍ ലഹരിമരുന്നിന്റെ വിതരണക്കാരായി പ്രവര്‍ത്തിക്കുന്നതായി അറസ്റ്റിലായവരില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചിരുന്നു. ഐജി:പി.വിജയനാണ് നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെ ചുമതല. സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ 17 പൊലീസ് ജില്ലകളിലെ നാര്‍ക്കോട്ടിക്‌സ് വിഭാഗം ഡിവൈഎസ്പിമാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. പുതിയ പൊലീസ് ജില്ലകളായതിനാല്‍ കൊല്ലം റൂറലിലും തൃശൂര്‍ റൂറലിലും നാര്‍ക്കോട്ടിക്‌സ് സെല്ലുകളില്ല.

മലയാള സിനിമാ, സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ സ്‌പെഷല്‍ ബ്രാഞ്ചിന്റെ നീരീക്ഷണത്തിലാണ്. കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടേയും (എന്‍സിബി) ബെംഗളൂരു പൊലീസിന്റെയും പക്കലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുടെ പശ്ചാത്തലം പരിശോധിച്ചു വരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ഏജന്‍സികളുമായി സഹകരിച്ച് നിരീക്ഷണം ശക്തമാക്കാനാണ് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫ്‌ലാറ്റുകളിലും ഹോട്ടലുകളിലും തിരച്ചില്‍ ശക്തമാക്കും. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button