കോട്ടയം : ഒരിക്കലും യു.ഡി.എഫിനെ ചതിച്ചിട്ടില്ലെന്നും ചതി കേരള കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്നും കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. മുന്നണിയില്‍ എല്ലാ രാഷ്ട്രീയ ധാരണകളും പാലിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസിനെ യു.ഡി.എഫ് പടിയടച്ച് പുറത്താക്കി. പാലായില്‍ പി.ജെ ജോസഫും കോണ്‍ഗ്രസും വിശ്വാസവഞ്ചന കാണിച്ചെന്നും ജോസ് കെ. മാണി ആരോപിച്ചു.
കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ ജോസഫ് വിഭാഗത്തിന് തന്നെ നല്‍കിയ യു ഡി എഫ് യോഗത്തിന് ശേഷമാണ് ജോസ് ക മാണി പത്രസമ്മേളനം നടത്തിയത്. രാഷ്ട്രീയ വഞ്ചന കാട്ടിയത് പി.ജെ ജോസഫാണ്. പാലായിലുണ്ടായത് വെറുമൊരു വഞ്ചനയല്ല. എന്നാല്‍ ഇതേക്കുറിച്ച് പരാതി നല്‍കിയിട്ട് യു.ഡി.എഫ് പരിഗണിച്ചില്ല. കേരള കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് പുറത്തുപോയതല്ല, യുഡിഎഫ് പുറത്താക്കിയതാണ്. ഇല്ലാത്ത ധാരണയുടെ പേരിലാണ് മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. കേരള കോണ്‍ഗ്രസിന്റെ യു.ഡി.എഫ് ബന്ധം അവസാനിച്ചോയെന്ന് യു.ഡി.എഫ് തന്നെ പറയട്ടെയെന്നും ജോസ് കെ മാണി വ്യക്തമാക്കി.
കെ.എം മാണിയുടെ മരണത്തോടെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നു. മാണിയുടെ ആത്മാവിനെ അപമാനിച്ചു. മാണിയുടെ രോഗവിവരം അറിഞ്ഞത് മുതല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പി. ജെ. ജോസഫ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് മാണിസാറിന്റെ രാഷ്ട്രീയ പൈതൃകം ചാര്‍ത്തിക്കൊടുത്തവര്‍ ഓരോ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. മാണിയുടെ രാഷട്രീയ പൈതൃകത്തിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സിന് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കേരളാ കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം ആര്‍ക്കും അടിയറവയ്ക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
Post Your Comments