Latest NewsUAENewsGulf

യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസ് പരിരക്ഷയുമായി പ്രമുഖ എയർലൈൻസ് കമ്പനി

അബുദാബി : യാത്രക്കാർക്കായി കോവിഡ് -19 ആഗോള ഇൻഷുറൻസ് പരിരക്ഷ പദ്ധതി അവതരിപ്പിച്ച് ഇതിഹാദ്‌ എയർലൈൻസ് .യാത്രയ്ക്കിടെ കോവിഡ് -19 രോഗനിർണയം നടത്തുന്നവർ മെഡിക്കൽ ചെലവുകളെക്കുറിച്ചോ നിരീക്ഷണ കേന്ദ്രങ്ങളിലെ ചിലവുകളെക്കുറിച്ചോ ഓർത്ത് ഇനിമുതൽ ആശങ്കപ്പെടേണ്ടതില്ല.

“ഞങ്ങളുടെ അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവയാണ് എപ്പോഴും ഞങ്ങളുടെ മുൻ‌ഗണന. ആക്സയുമായി സഹകരിച്ച് ആ ഗോള കോവിഡ് -19 ഇൻഷുറൻസ് പദ്ധതി വഴി എല്ലാ യാത്രക്കാർക്കും മികച്ച സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിയും” ഇത്തിഹാദ് എയർവേയ്‌സ് സീനിയർ വൈസ് പ്രസിഡന്റ് പറഞ്ഞു .

“ഈ അധിക പരിരക്ഷ വഴി യാത്രക്കാർക്ക് ആത്മവിശ്വാസം വളർത്തുകയും അതോടൊപ്പം അവരെ സുരക്ഷിതവും പരിരക്ഷിതവുമായി നിലനിർത്താൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അവർക്ക് ഉറപ്പുനൽകുകയും ചെയ്യും. കൂടുതൽ രാജ്യങ്ങൾ വ്യോമ അതിർത്തികൾ തുറക്കുമ്പോൾ ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് ഈ പരിരക്ഷ വളരെ സഹായകമായിരിക്കും “, അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button