ന്യൂ ഡൽഹി: വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പ അനുവദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുന്‍ സി.ഇ.ഒ. ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. ചോദ്യം ചെയ്യാനായി ദീപക് കൊച്ചാറിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
വിഡിയോകോണിന് വ്യവസ്ഥകള്‍ ലംഘിച്ച് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാങ്കിന്റെ മുന്‍ മേധാവി ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും പ്രതിക്കൂട്ടിലായത്.
കേസിൽ ദീപക്കിനൊപ്പം ചന്ദ കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് തലവൻ വേണുഗോപാൽ ധൂത്ത് എന്നിവർക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. ധൂത്തും ദീപക് കൊച്ചാറും തമ്മിൽ വ്യവസായ പങ്കാളിത്തം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദീപക്കിന്റെ ഇടപെടൽ മൂലമാണ് ചന്ദ വായ്പ അനുവദിച്ചതെന്നും കണ്ടെത്തിയിരുന്നു.
Post Your Comments