Latest NewsKeralaIndia

ആംബുലന്‍സ് പീഡനത്തിന് ശേഷം പ്രതി പെണ്‍കുട്ടിയോട് പറഞ്ഞത് മാപ്പപേക്ഷ അല്ല

താന്‍ പറയുന്നത്‌ റെക്കോഡ്‌ ചെയ്യുന്നുണ്ടെന്ന്‌ തോന്നിയതോടെ ഭീഷണിയും മുഴക്കി

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ്‌ പോസിറ്റീവായ യുവതിയെ സംഭവം പുറത്തറിയാതിരിക്കാന്‍ ആംബുലന്‍സ്‌ ഡ്രൈവര്‍ നടത്തിയത്‌ മാപ്പപേക്ഷയും ഒപ്പം ഭീഷണിയും. ആശുപത്രിയിലെത്തിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ നൗഫല്‍ യുവതിയോട്‌ പുറത്താരോടും പറയരുതെന്ന് പറഞ്ഞ്‌ യാചിക്കുന്നത്‌. എന്നാല്‍ യുവതി അനുസരിക്കില്ലെന്ന് തോന്നിയതോടെ പ്രതി സ്വരം മാറ്റി. താന്‍ പറയുന്നത്‌ റെക്കോഡ്‌ ചെയ്യുന്നുണ്ടെന്ന്‌ തോന്നിയതോടെ ഭീഷണിയും മുഴക്കി.

പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പെണ്‍കുട്ടിയുടെ പരാതി മുഴുവന്‍ കളവാണെന്നാണ്‌ നൗഫല്‍ പറഞ്ഞത്‌. കുട്ടിയുടെ മാനസിക നില ശരിയല്ലെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന്‌ ഫോണില്‍ വിളിച്ച്‌ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. അപ്പോഴാണ്‌ നൗഫല്‍ മാപ്പ്‌ അപേക്ഷിക്കുന്നതിന്റെ ശബ്‌ദരേഖ കൈവശമുണ്ടെന്ന കാര്യം പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്‌. യുവതി ഫോണില്‍ റെക്കോര്‍ഡ്‌ ചെയ്‌ത ശബ്‌ദരേഖ പുറത്തുവന്നിരുന്നു.

ശബ്‌ദരേഖയില്‍ പറയുന്നത്‌ ഇങ്ങനെ: പ്രതി: എന്നോട്‌ സ്നേഹം ഉണ്ടെങ്കില്‍ നീയിത്‌ ആരോടും പറയരുത്‌. പറ…ഉറപ്പാണൊ…ഇല്ലയോ. പറ ആരോടും പറയരുത്‌.

പെണ്‍കുട്ടി: (കരഞ്ഞുകൊണ്ട്‌) എന്നോട്‌ എന്തിനാണ്‌ ചേട്ടന്‍ ഇങ്ങനെ ചെയ്‌തത്‌?

പ്രതി: ഞാന്‍ ചെയ്‌ത തെറ്റിന്‌ മാപ്പ് ചോദിക്കുന്നു. മാപ്പ്‌…നീ ആ മാസ്ക് വയ്‌ക്ക്‌. പറയുന്നത്‌ കേള്‍ക്ക്‌. ഹോസ്‌പിറ്റലില്‍ അറിഞ്ഞാല്‍ അത്‌ എന്റെ ജോലിയെ ബാധിക്കും. എന്നോട്‌ ഇച്ചിരി സ്നേഹം ഉണ്ടെങ്കില്‍ മാസ്ക് വയ്‌ക്ക്‌. ആ മാസ്ക് ഒന്നു വയ്‌ക്കടി. കഷ്‌ടമാടി. എന്റെ അടുത്തുനിന്നും ഇനി തെറ്റു വരില്ല. ഞാന്‍ പറഞ്ഞല്ലോ. മുഖം തുടയ്‌ക്ക്‌. അവിടെ ചെല്ലുമ്പോള്‍ നല്ല രീതിയില്‍ ഇരിക്ക്‌.’

(ഇതിനുശേഷം യാചനയുടെ സ്വരം മാറുന്നു. തുടര്‍ന്നുള്ളത്‌ ഭീഷണി കലര്‍ന്ന ശബ്‌ദം)

മുഖം തുടയ്‌ക്ക്‌…. എടീ എനിക്ക്‌ കൊണ്ടു വിടാനാടീ. അല്ലെങ്കില്‍ എനിക്ക്‌ പണി കിട്ടും. ഒന്നും നടന്നിട്ടില്ല. അത്രേയുള്ളൂ… ഇത്‌ റെക്കോര്‍ഡ്‌ ചെയ്യുകയാണൊ?.
ആദ്യം യാചനയുടെ സ്വരം ഉണ്ടായിരുന്നുവെങ്കിലും പെണ്‍കുട്ടി മുഖം തുടയ്‌ക്കാനൊ മാസ്‌ക്‌ വയ്‌ക്കാനോ തയാറാകാതിരുന്നതോടെയാണ്‌ നൗഫലിന്റെ സ്വരം ഭീഷണിയുടേതായി മാറുന്നത്‌.

ഒടുവില്‍ പ്രതിയുടെ ശബ്‌ദം പെണ്‍കുട്ടി റെക്കോഡ്‌ ചെയ്യുന്നുണ്ടെന്ന്‌ വ്യക്തമായതോടെ നൗഫല്‍ എന്തോ പറയാന്‍ ഭാവിക്കുന്നുണ്ട്‌. അതോടെ റെക്കാഡിങ്‌ അവസാനിച്ചു.

ആരോഗ്യ വകുപ്പിന്റെ ‘കനിവ്’ പദ്ധതിയുടെ ഭാഗമായ ‘108’ ആംബുലന്‍സിന്റെ ഡ്രൈവര്‍ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിനെയാണ് (29) പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.

108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കു വേണ്ട പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു പകരം പീഡനക്കേസ് പ്രതി വി. നൗഫല്‍ ഹാജരാക്കിയത് സര്‍ട്ടിഫിക്കറ്റിനായി കായംകുളം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പായിരുന്നു. പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമില്ല.

ഇതോടെ ഏജന്‍സി നിയമനങ്ങളില്‍ സര്‍വ്വത്ര തട്ടിപ്പുണ്ടെന്ന വസ്തുതയാണ് തെളിയുന്നത്. നൗഫലില്‍ നിന്ന് ഇത്തരമൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്നു കായംകുളം പൊലീസ് പറയുന്നു. അതായത് അപേക്ഷ പോലും വ്യാജമാണെന്നതാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാക്കുന്നത്.

നൗഫലിനു ചില സിപിഎമ്മുമായി അടുത്ത ബന്ധമുള്ളതായും കോണ്‍ഗ്രസ് നേതാവ് പഴകുളം മധു ആരോപിക്കുന്നു. സര്‍ട്ടിഫിക്കറ്റ് ഉടന്‍ ഹാജരാക്കാമെന്നു നൗഫല്‍ എഴുതി നല്‍കിയതിനാല്‍ ജോലിയില്‍ തുടരാന്‍ അനുവദിച്ചതെന്നാന്ന് ആരോഗ്യ വകുപ്പിന്റെ കനിവ് പദ്ധതിയുടെ ഭാഗമായ 108 ആംബുലന്‍സിന്റെ നടത്തിപ്പു ചുമതലയുള്ള കമ്പനി ജിവികെ ഇഎംആര്‍ഐയുടെ വിശദീകരണം. ഇയാളെ പിരിച്ചുവിട്ടെന്നും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button