Latest NewsNews

ഓണ്‌ലൈന്‌ ​ഗെയിമുകളിൽ സ്ഥിരമായി പരാജയപ്പെടുത്തി; അഞ്ചാം ക്ലാസുകാരിയെ 11വയസ്സുകാരന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഇന്‍ഡോര്‍: ഓണ്‍ലൈന്‍ ഗെയിമുകളിൽ ആവര്‍ത്തിച്ചുള്ള തോല്‍വിയില്‍ പ്രകോപിതനായി പതിനൊന്നുകാരൻ അഞ്ചാ ക്ലാസ് വിദ്യാർത്ഥിനിയായ പത്ത് വയസ്സുകാരിയെ കൊലപ്പെടുത്തി. ഇന്‍ഡോറില്‍ ലാസുദിയ പ്രദേശത്താണ് സംഭവം. തന്റെ വളർത്തുമൃ​ഗമായ എലിയെ കൊന്നുവെന്ന് സംശയിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആൺകുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഓണ്‌ലൈന്‌ ​ഗെയിമുകളിൽ പെൺകുട്ടി പതിവായി ആൺകുട്ടിയെ തോൽപിക്കാറുണ്ടെന്നും അതിനെ തുടർന്നുണ്ടായ പക മൂലമാണ് കൊലപാതകം നടത്തിയതെന്നും ഡിഐജി എച്ച് സി മിശ്ര വ്യക്തമാക്കി.

പെണ്‍കുട്ടിയെ പ്രതി തന്റെ വീടിനു പിന്നിലേക്ക് വിളിച്ചുകൊണ്ടുപോവുകയും തലയില്‍ കല്ല് കൊണ്ട് ഇടിച്ച് കൊല്ലുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അപ്പോൾത്തന്നെ പെൺകുട്ടി മരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിന്റെ ഓദ്യോ​ഗിക നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ആൺകുട്ടിയെ കറക്ഷണൽ ഹോമിലാക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button