Latest NewsKeralaNews

പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കലക്ടറും

വയനാട്: പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ലയും. പിന്നാക്ക ജില്ലകളിലൊന്നായ വയനാട്ടിലെ പൊതുവികസന ആരോഗ്യ പ്രതിരോധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മുന്‍ക്കൈ പ്രവര്‍ത്തനങ്ങളാണ് പട്ടികയില്‍ ഇടപിടിക്കാന്‍ ഇടയാക്കിയത്. 12 കളക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയിലാണ് അദീല അബ്ദുല്ല ഇടംപിടിച്ചത്. ഇവര്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഞ്ച് കളക്ടര്‍മാര്‍ പട്ടികയിലുണ്ട്.

മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിനുള്ള പട്ടിക തയാറാക്കുന്നത്. കൊറോണ വൈറസ് വ്യാപനം തുടങ്ങിയ കാലഘട്ടത്തില്‍ വയനാട് വലിയ വെല്ലുവിളിയായിരുന്നു നേരിട്ടിരുന്നത്. വയനാട്ടില്‍ ജില്ലാ കളക്ടറായി ഒരു വര്‍ഷം പോലും പൂര്‍ത്തിയാവുന്നതിനു മുമ്പേ ജനപ്രീതിയാര്‍ജിച്ച ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട് കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള നേതൃത്വം നല്‍കിയിരുന്നു.

കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല ആയതിനാല്‍ മുത്തങ്ങ വഴി കൂടുതല്‍ മലയാളികള്‍ കടന്നുപോകുന്നത് രോഗവ്യാപനത്തിന് കാരണമാകും എന്ന് തിരിച്ചറിഞ്ഞ കളക്ടറുടെ നേതൃത്വത്തില്‍ ഇതില്‍ വ്യത്യസ്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചത്. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ല ആയതിനാലും മുന്‍ഗണനാ വിഷയങ്ങളില്‍ പ്രാധാന്യം നല്‍കിയുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് കളക്ടര്‍ നേതൃത്വം കൊടുക്കുന്നത്.

പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കളക്ടര്‍മാര്‍ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന പവര്‍ പോയിന്റ് അവതരണം ഈ ഘട്ടത്തില്‍ നടത്തേണ്ടതുണ്ട്. 34കാരിയായ അദീല അബ്ദുല്ല 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ല കളക്ടറായി ചുമതലയേറ്റത്. പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിര്‍ണയം സെപ്റ്റംബര്‍ 11ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button