ദില്ലി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് ശര്‍മയുടെ ഭാര്യ മേഘ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. നോയിഡയിലെ നയാതി ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയില്‍ ശനിയാഴ്ചയാണ് മേഘ കുഞ്ഞിനെ പ്രസവിച്ചത്. മേഘ പൂര്‍ണ ഗര്‍ഭിണിയായിരിക്കെയായിരുന്നു കരിപ്പൂരിലെ വിമാനാപകടത്തില്‍ അഖിലേഷിന്റെ വിയോഗം. കുഞ്ഞിനോടൊപ്പം സമയം ചെലവിടാന്‍ ലീവ് കരുതി വച്ചിരിക്കെയായിരുന്നു അപകടം.
രോഗങ്ങള്‍ അലട്ടുന്ന അമ്മ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണമെന്നും കരിപ്പൂരിലെത്തിയ ശേഷം കൂടുതല്‍ സംസാരിക്കാമെന്നും വീട്ടുകാരോട് പറഞ്ഞ ശേഷമായിരുന്നു അഖിലേഷിന്റെ അവസാനയാത്ര. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഗോവിന്ദ് നഗറിലാണ് അഖിലേഷിന്റെ വീട്. വീട് അഭിമുഖീകരിച്ച ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള പ്രതീക്ഷയായാണ് പേരക്കുഞ്ഞിന്റെ പിറവിയെന്നാണ് അഖിലേഷിന്റെ പിതാവ് തുളസി റാം ശര്‍മ്മ എന്‍ഡി ടിവിയോട് പ്രതികരിച്ചത്.
Post Your Comments