Latest NewsNews

വെടിക്കോപ്പുകളുമായി രണ്ട് ഖാലിസ്താന്‍ ഭീകരര്‍ രാജ്യതലസ്ഥാനത്ത് പിടിയില്‍

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് ഖാലിസ്താന്‍ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ദില്‍വര്‍ സിംഗ്, കുല്‍വന്ത് സിംഗ് എന്നിവരാണ് സുരക്ഷാ സേനയുടെ പിടിയിലായത് .വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

പഞ്ചാബിലെ ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് സുരക്ഷാ സേന ഏറെ നാളായി ഇവര്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിവരികയായിരുന്നു. പിടിയിലായ ഭീകരര്‍ മറ്റ് കേസുകളിലും പ്രതികളാണ്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. 6 പിസ്റ്റലുകളും 40 വെടിയുണ്ടകളും പിടികൂടിയതായി ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button