KeralaLatest NewsIndia

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രിയില്‍

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആശുപത്രിയില്‍ ചികിത്സതേടി. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ സ്വപ്ന വിയ്യൂര്‍ വനിതാ ജയിലിലെ എന്‍.ഐ.എ ബ്ലോക്കിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

ഇന്ന് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വപ്നയെ ആദ്യം വിയ്യൂര്‍ ജയിലിലെ ഡോക്ടര്‍ പരിശോധിച്ചിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സ്വപ്‌ന ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. സ്വപ്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നേരത്തെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നതിനിടയിലും സ്വപ്ന സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. അന്ന് സ്വപ്നയുടെ ഇസിജിയില്‍ നേരിയ വ്യത്യാസം ഉണ്ടായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 17നായിരുന്നു ഈ സംഭവം.

ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊല നടത്തിയത് സിപിഎം എന്ന് ഉമ്മന്‍ ചാണ്ടി, കൂടുതൽ കൊല്ലപ്പെട്ടവർ ബിജെപിയും

അതിസുരക്ഷാ ജയിലില്‍ വനിതാ തടവുകാര്‍ക്ക് സൗകര്യമില്ലാത്തതിനാലാണ് സ്വപ്നയെ വനിതാ ജയിലിലേക്ക് മാറ്റിയത്. നടപടിക്രമം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സ്വപ്നയെ വിയ്യൂരിലെത്തിച്ചത്. കേസിലെ മറ്റ് പ്രധാന പ്രതികളായ സരിത്ത്, സന്ദീപ് നായര്‍, റെമീസ്, സംജു എന്നിവരുള്‍പ്പെടെ എട്ടുപേര്‍ വിയ്യൂര്‍ ജയിലിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button