ശ്രീനഗർ : അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മുങ്ങിമരിച്ച ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വടക്കൻ കാഷ്മീരിലെ കിഷൻഗഞ്ച് നദിയിൽ നിന്നും രണ്ടു ഭീകരരുടെ മൃതദേഹങ്ങളാണ് സുരക്ഷ സേന കണ്ടെത്തിയത്. ഇതിൽ ഒരാൾ ഒരാൾ തെക്കൻ കാഷ്മീരിലെ പുൽവാമ ജില്ലയിലെ ഡോഗ്രിപോറ സ്വദേശി സമീർ അഹമ്മദ് ധർ ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
Also read : മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു ; സഹായമഭ്യര്‍ത്ഥിച്ച് മത്സ്യത്തൊഴിലാളികളുടെ സന്ദേശം
2018 മേയ് മുതൽ ഇയാളെ കാണാനില്ലെന്നു പോലീസിൽ പരാതി നിലനിൽക്കുന്നുണ്ട്. പിന്നീട് പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീനിൽ ചേർന്നതായി വിവരം ലഭിച്ചിരുന്നു. നാല് എകെ 47 തോക്കുകൾ, തിരകൾ, ഗ്രനേഡ്, വാച്ചുകൾ, ജാക്കറ്റ് എന്നിവയും നദിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.
Post Your Comments