
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളതീരം വിട്ടതോടെ മഴയുടെ ശക്തി കുറയുമെന്ന് റിപ്പോർട്ട്. തെക്കന്‍ കേരളത്തിലെ ഏതാനും ജില്ലകളില്‍ ഇന്ന് വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴ ലഭിക്കുമെന്നും അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തികുറയുമെന്നുമാണ് സൂചന. . ഒറ്റപ്പെട്ട മഴ കേരളത്തില്‍ ഇന്നും നാളെയും ലഭിക്കുമെങ്കിലും കഴിഞ്ഞ ദിവസത്തെപ്പോലെ തുടര്‍ച്ചയായ ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. ന്യൂനമര്‍ദത്തെ ദുര്‍ബലമാക്കുന്ന അന്തരീക്ഷസ്ഥിതിയാണ് ഇപ്പോഴുള്ളത്.
Post Your Comments