Latest NewsKeralaNews

ആയുധശേഖരത്തില്‍ സിപിഎം പൊലീസിനേക്കാള്‍ മുന്നിലാണെന്ന് മുല്ലപ്പള്ളി

തലശ്ശേരി: ആയുധശേഖരത്തില്‍ സിപിഎം പൊലീസിനേക്കാള്‍ മുന്നിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ബോംബ് നിര്‍മാണം സിപിഎമ്മിന് കുടില്‍ വ്യവസായമാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ബോംബ് നിര്‍മാണവും എതിരാളികളെ വെട്ടിവീഴ്ത്തുന്നതിനു വേണ്ടിയുള്ള മാരകായുധങ്ങളും നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെനിന്നാണ് കേരളത്തിൽ പലയിടത്തും ആയുധങ്ങള്‍ എത്തിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കൊവിഡ് മരണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്യാനൊരുങ്ങുന്നത്? മുന്നൊരുക്കമില്ലാത്ത ലോക്ക്ഡൗണ്‍ കൊവിഡിനെ തടഞ്ഞില്ലെന്ന് കോൺഗ്രസ്

കതിരൂര്‍ പൊന്ന്യത്ത് ബോംബ് നിര്‍മാണത്തിനിടയില്‍ സിപിഎമ്മുകാര്‍ക്കു പരുക്കേല്‍ക്കാനിടയായ സംഭവം ആയുധ നിര്‍മാണം സിപിഎം ഇനിയും നിര്‍ത്തിയില്ലെന്നതിനു തെളിവാണ്. ഈ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button