ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. മൂന്ന് മണിക്കൂര്‍ മാത്രം ഇടവേള നല്‍കിക്കൊണ്ടാണ് പ്രധാനമന്ത്രി മോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ കൊവിഡിനെ പ്രതിരോധിച്ചില്ല എന്നുമാത്രമല്ല, സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്തു. മോദിയുടെ നേതൃത്വത്തിന്റെ പരാജയമായും തുഗ്ലക് നടപടിയായും അത് ചരിത്രത്തില്‍ ഇടം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഈയാഴ്ചതന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കിത്തുടങ്ങുമെന്ന് സൂചന
കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തില്‍നിന്ന് 40 ലക്ഷമായി ഉയര്‍ന്നത് 29 ദിവസം കൊണ്ടാണ്. ഈ നില തുടര്‍ന്നാല്‍ നവംബര്‍ 30 ഓടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയാകും. ഈ സാഹചര്യം നേരിടാന്‍ എന്ത് നടപടിയാണ് പ്രധാനമന്ത്രി മോദി സ്വീകരിക്കാന്‍ പോകുന്നത്? കൊവിഡ് മരണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്യാനൊരുങ്ങുന്നതെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല ചൂണ്ടിക്കാട്ടി.
Post Your Comments