COVID 19KeralaLatest NewsNews

ബ്രസീലിനെ മറികടന്ന് ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത്

ന്യൂഡൽഹി: ബ്രസീലിനെ മറികടന്ന് ഇന്ത്യ കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത്. ഇന്ത്യയ്ക്കു മുന്നില്‍ ഇനി യുഎസ് മാത്രമാണുള്ളത്. സെപ്റ്റംബർ 7 രാവിലെ വരെയുള്ള കേന്ദ്ര ആരോഗ്യവകുപ്പ് കണക്കു പ്രകാരം ഇന്ത്യയിൽ ആകെ 42,04,613 പേർക്കാണ് കോവിഡ് ബാധിച്ചത്. ബ്രസീലിൽ ഇതുവരെ 41,37,606 പേർക്കാണ് രോഗം ബാധിച്ചത്. ഫെബ്രുവരി 25ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 190 ദിവസമെടുത്താണ് ബ്രസീലിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നത്. എന്നാൽ ജനുവരി 30ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 40 ലക്ഷമെന്ന സംഖ്യയിലേക്ക് ഇന്ത്യ എത്താനെടുത്തത് 219 ദിവസമാണ്.

Read also: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് രോഗബാധ കുറവെന്നുള്ള ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഐ എം എ

ഒന്നാം സ്ഥാനത്തുള്ള യുഎസുമായി ഇന്ത്യയ്ക്ക് 22,55,637 രോഗികളുടെ വ്യത്യാസമുണ്ട്. 64,60,250 പേർക്കാണ് യുഎസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റിൽ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം കുത്തനെ കൂടിയപ്പോൾ ബ്രസീലിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. ഇന്ത്യയിൽ സെപ്റ്റംബർ 1 മുതൽ 6 വരെ 5,13,532 പേർക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇത് ബ്രസീലിന്റെ ഇരട്ടിയോളം വരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button