റിയാദ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി സൗദിയിൽ മരിച്ചു. ജിസാൻ അൽബാബ്ഗി കമ്പനിയിൽ സ്പെയർ പാർട്സ് വിഭാഗത്തിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നാഗർകോവിൽ സ്വദേശി എം.എസ് മൻസിലിൽ മുഹമ്മദ് സാലി മാഹീൻ (53) ആണ് തെക്കൻ സൗദിയിലെ ജീസാനിൽ മരിച്ചത്.
കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിൽ വിശ്രമത്തിൽ കഴിയവേ നില വഷളായതിനെതുടർന്ന് കഴിഞ്ഞയാഴ്ച ജിസാനിലെ മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു മൃതദേഹം ജിസാനിൽ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 18 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സൈദ് അലി ഫാത്വിമ. മക്കൾ: മനീക്ഷ ബീഗം, ദഗറിൻ നിഷ
Post Your Comments