കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിന്റെ നേതൃത്വത്തിനെതിരായി വീണ്ടും കത്ത്. കുടുംബത്തിന്റെ താത്പര്യത്തിന് മുകളിലേക്ക് നേതൃത്വം വളരണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാക്കളാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്ത് നല്‍കിയത്. ഇതുവരെയുള്ള ഗറില്ലാ യുദ്ധ തന്ത്രം കോണ്‍ഗ്രസിലെ വിമതര്‍ ഉപേക്ഷിക്കുകയാണ്.
സോണിയാ ഗാന്ധിക്കും കുടുംബത്തിനും എതിരായ നീക്കങ്ങള്‍ പരസ്യമാക്കുകയാണ് വിമതര്‍. കുടുംബത്തിന്റെ താത്പര്യത്തിന് മുകളിലേക്ക് നേതൃത്വം വളരണമെന്നാണ് പ്രധാന ആവശ്യം. ഇങ്ങനെ ആണെങ്കില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തകര്‍ ഉണ്ടാകില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. കത്ത് എഴുതിയതിനെ പിന്തുണച്ച ഉത്തര്‍പ്രദേശിലെ നേതാക്കള്‍ക്ക് എതിരെ പാര്‍ട്ടി കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.
ഇതിലെ ഒന്‍പത് പ്രധാന നേതാക്കളാണ് സോണിയ ഗാന്ധിക്ക് വീണ്ടും കത്ത് നല്‍കിയത്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധിയേയും കത്ത് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. പ്രിയങ്കയ്ക്ക് ഒരുകാലത്തും ഇന്ദിരാ ഗാന്ധിയാകാന്‍ സാധിക്കില്ലെന്നാണ് നിരീക്ഷണം. അതേസമയം ആദ്യ കത്ത് എഴുതിയവരെ അകറ്റി നിര്‍ത്തി സംസ്ഥാന തല പാര്‍ട്ടി സമിതികളുടെ രൂപീകരണ നടപടികള്‍ സോണിയാ ഗാന്ധി വേഗത്തിലാക്കി.
ചൈനയ്‌ക്കെതിരെ ലഡാക്കില്‍ ഇന്ത്യന്‍ സേനയ്‌ക്ക് പിന്തുണയുമായി നാട്ടുകാരും
ഉത്തര്‍പ്രദേശില്‍ രൂപീകരിച്ച സമിതിയില്‍ മുതിര്‍ന്ന നേതാക്കളായ ജിതിന്‍ പ്രസാദയെയും രാജ് ബബ്ബാറിനെയും ഉള്‍പ്പെടുത്തിയില്ല. 2022 ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്നലെ നാല് സമിതികള്‍ ആണ് പ്രഖ്യാപിച്ചത്. മറ്റ് സംസ്ഥാനങ്ങളിലും പുനഃസംഘടന നാമനിര്‍ദേശം വഴി തുടരാനാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം.
Post Your Comments