COVID 19Latest NewsNews

42 ലക്ഷം കടന്ന് രോഗബാധിതർ; ഒറ്റദിവസം കൊണ്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 90,802 പുതിയ കോവിഡ് കേസുകൾ

ന്യൂ ഡൽഹി: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ബ്രസീലിനെ മറികടന്നാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യയില്‍ 90,802 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.

ഇന്ത്യയിൽ ഒരു ദിവസം ഇത്രയും അധികം കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 90,000 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,016 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളെയാണ് ഇന്ത്യയില്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്.

അതേസമയം, അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 6,460,250 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 193,250 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,725,970 ആയി. ബ്രസീലിൽ 4,137,606 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.126,686 പേർ കൊവിഡ് മൂലം മരണമടഞ്ഞു. 3,317,227 പേർ സുഖം പ്രാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button