Latest NewsIndiaNews

കോവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി ; 50 ലധികം പേര്‍ അറസ്റ്റില്‍

ലുധിയാന, പഞ്ചാബ്: കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതിന് അമ്പത്തിനാല് പേരെ അറസ്റ്റ് ചെയ്തതായി ലുധിയാനയിലെ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ സമീര്‍ വര്‍മ പറഞ്ഞു. കോവിഡിനിടയില്‍ വെള്ളിയാഴ്ച സാരഭ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു റെസ്റ്റോറന്റില്‍ പൂള്‍ പാര്‍ട്ടി സംഘടിപ്പിച്ചതായി പോലീസ് പറഞ്ഞു.

50 മുതല്‍ 55 വരെ ആളുകളെ ഉള്‍പ്പെടുത്തി കൊണ്ട് റെസ്റ്റോറന്റ് ഉടമ ഒരു പൂള്‍ പാര്‍ട്ടി സംഘടിപ്പിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആളുകള്‍ പിടിയിലായത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് അഞ്ച് കുപ്പി വിസ്‌കിയും അഞ്ച് ബോക്‌സ് ബിയറും പിടിച്ചെടുത്തിട്ടുണ്ട്.

കൊറോണ വൈറസ് ബാധിതരായ 1,515 കേസുകള്‍ പഞ്ചാബില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് 61,527 കേസുകളാണുള്ളത്. ശനിയാഴ്ച 69 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും മരണസംഖ്യ 1,808 ആയി ഉയര്‍ന്നതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 1,306 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button