Latest NewsIndiaNews

പബ്ജി കളിക്കാൻ സാധിക്കാത്തതിന്‍റെ മനോവിഷമത്തിൽ 21-കാരൻ ആത്മഹത്യ ചെയ്തു

കൊൽക്കത്ത : കേന്ദ്രസർക്കാർ രാജ്യത്ത് പബ്ജി നിരോധിച്ചതോടെ ഗെയിം കളിക്കാൻ സാധിക്കാത്തതിന്‍റെ മനോവിഷമത്തിൽ 21കാരനായ വിദ്യാർഥി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം നടന്നത്. ഐടിഐ വിദ്യാർത്ഥിയായ പ്രീതം ഹാൽഡറിനെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പബ്ജി നിരോധിച്ചതിനുശേഷം വിദ്യാർഥി ആരോടും ഒന്നും മിണ്ടാറില്ലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. വെള്ളിയാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം പ്രീതം മുറിയിലേക്ക് പോയതായി അമ്മ രത്‌ന പറഞ്ഞു. “ഞാൻ അവനെ ഉച്ചഭക്ഷണത്തിന് വിളിക്കാൻ പോയപ്പോൾ, അവന്റെ മുറി അകത്തു നിന്ന് പൂട്ടിയിരുന്നു. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ ഞാൻ അയൽക്കാരെ വിളിച്ചു. അവർ വാതിൽ തകർത്തു അകത്തുകയറിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രീതത്തെ കണ്ടത്,” വിദ്യാർഥിയുടെ അമ്മ പറഞ്ഞു.

പോസ്റ്റുമോർട്ടത്തിനുശേഷം വിദ്യാർഥിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. പ്രീതത്തിന്റെ പിതാവ് ബിശ്വാജിത് ഹാൽഡർ പട്ടാളത്തിൽനിന്ന് വിരമിച്ചയാളാണ്. പ്രീതത്തിന് ഒരു സഹോദരി കൂടിയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button