COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആറുവയസുകാരി മരിച്ചു

കൊല്ലം : സംസ്ഥാനത്ത് ആറു വയസുകാരി കോവിഡ് ബാധിച്ച് മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കാരൂർകടവ് തട്ടുപുരയ്ക്കൽ ‘കിഴക്കതിൽ നവാസ്-ഷെറീന ദമ്പതികളുടെ മകൾ ആയിഷ (6) യാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ മാസം 18 മുതൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായ കുട്ടി ഇന്ന് ഉച്ചയ്ക്കുശേഷമാണ് മരിച്ചത്. കുട്ടിയുടെ മരണത്തോടെ ഉറ്റബന്ധുക്കളെയെല്ലാം ക്വറന്‍റീനിലാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കോവിഡ് പ്രതിദിന കേസുകൾ ആദ്യമായി ഇന്ന് 3000 കടന്നിരുന്നു. ഇന്ന് 3082 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button