ന്യൂഡല്‍ഹി : എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ സേവനത്തിനായി നല്‍കിയ സംഭാവനകളിലൂടെ അദ്ദേഹം എക്കാലവും ജനങ്ങള്‍ക്കിടയില്‍ ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
We will always remember Pujya Kesavananda Bharati Ji for his contributions towards community service and empowering the downtrodden. He was deeply attached to India’s rich culture and our great Constitution. He will continue to inspire generations. Om Shanti.
— Narendra Modi (@narendramodi) September 6, 2020
താഴെക്കിടയിലുള്ള ജനങ്ങളുടെ ഉന്നമനത്തിനും സമൂഹ സേവനത്തിനുമായി അദ്ദേഹം നല്‍കിയ സംഭാവനകളിലൂടെ എക്കാലവും ജനങ്ങള്‍ക്കിടയില്‍ സ്വാമി കേശവാനന്ദ ഭാരതി ഓര്‍മ്മിക്കപ്പെടും. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തോടും നമ്മുടെ മഹത്തായ ഭരണഘടനയോടും അദ്ദേഹം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു അദ്ദേഹത്തിന്റെ ആശയങ്ങള്‍ വരും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സ്വാമി കേശവാനന്ദ ഭാരതി സമാധിയായത്. 79 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായിരുന്നു.
Post Your Comments