ന്യൂഡല്‍ഹി : റഫേല്‍ യുദ്ധ വിമാനങ്ങളുടെ വരവില്‍ നെഞ്ചിടിച്ച പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ യുദ്ധ വിമാനങ്ങള്‍ക്കായി ചൈനയെ സമീപിച്ചിരിക്കുകയാണ്. റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമാകുന്ന ഔദ്യോഗിക ചടങ്ങ് നടക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് യുദ്ധ വിമാനങ്ങള്‍ക്കായി പാകിസ്താന്‍ ചൈനയെ സമീപിച്ചത്.
30 ജെ- 10 ഇസി യുദ്ധ വിമാനങ്ങള്‍ നല്‍കണമെന്നാണ് പാകിസ്താന്റെ ആവശ്യം. ഇതിന് പുറമേ അധ്യാധുനിക എയര്‍ ടു എയര്‍ മിസൈലുകളായ പിഎല്‍ 10, പിഎല്‍ 15 എന്നിവ നല്‍കണമെന്നും ചൈനയോട് പാകിസ്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2009 ല്‍ പാകിസ്താന്‍ ജെ -10 ഇസി യുദ്ധ വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന നല്‍കിയിട്ടില്ലെന്നാണ് വിവരം.
നിലവില്‍ ചൈന മാത്രമാണ് പാകിസ്താന് തന്ത്രപ്രധാനമായ ആയുധങ്ങള്‍ നല്‍കുന്നത്. ജെ-10 വിമാനങ്ങളുടെ നവീകരിച്ച പതിപ്പാണ് ജെ-10 ഇസി വിമാനങ്ങള്‍.
Post Your Comments