ദില്ലി: വന്ദേ ഭാരത് മിഷനു കീഴില്‍ 4.5 ലക്ഷത്തിലധികം വിമാന സര്‍വീസിലൂടെ 15 ലക്ഷത്തിലധികം ആളുകള്‍ സ്വദേശത്തേക്ക് മടങ്ങിയെത്തിയതായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി. 2020 മെയ് 6 മുതല്‍ വന്ദേ ഭാരത് മിഷനു കീഴില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടരുകയാണ്. ഇതുവരെ 4.5 ലക്ഷത്തിലധികം വിമാനങ്ങള്‍ ഉള്‍പ്പെടെ വിവിധ മോഡുകളിലൂടെ 15 ലക്ഷത്തിലധികം ആളുകള്‍ മടങ്ങിയെത്തി, ”പുരി ട്വീറ്റ് ചെയ്തു.
International flights continue to facilitate repatriation & outbound travel of stranded citizens under Vande Bharat Mission since 6 May 2020.
More than 15 lakh people have returned through various modes including more than 4.5 lakh on flights so far. pic.twitter.com/ChiWT140yz
— Hardeep Singh Puri (@HardeepSPuri) September 5, 2020
സെപ്റ്റംബര്‍ 5 ന് 4,059 ഇന്ത്യന്‍ പൗരന്മാര്‍ തിരിച്ചെത്തിയതായി ഒരു ഫോട്ടോയും ഹര്‍ദീപ് സിംഗ് പുരി പങ്കുവെച്ചു. കോവിഡ് നിയന്ത്രണത്തെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിനായി മെയ് ആദ്യം ആണ് വന്ദേ ഭാരത് മിഷന്‍ ആരംഭിച്ചത്.
Post Your Comments