![](/wp-content/uploads/2019/12/joseph.jpg)
കോട്ടയം: അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് ജോസ് കെ.മാണി. അതേസമയം ഇക്കാര്യത്തിൽ പ്രതികരണവുമായി പിജെ ജോസഫ് രംഗത്തെത്തി. ജോസ് കെ മാണിയുടെ ഭീഷണി മന്തുകാലന്റെ തൊഴി പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു. അയോഗ്യത ഏല്‍ക്കില്ല.. ചിഹ്നത്തെക്കാളും പ്രധാനമാണ് ജനപിന്തുണയെന്നും കോടതി വിധി അനുകൂലമാകുമ്പോള്‍ തീരാവുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്നും പിജെ ജോസഫ് പറയുകയുണ്ടായി.
Read also: യു.എ.ഇയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന
നിയമസഭയില്‍ വിപ്പ് ലംഘിച്ച പി.ജെ ജോസഫും, മോന്‍സ് ജോസഫും രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയെതെന്നാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇരുവരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രേഖാമൂലം പരാതി നല്‍കുന്നതിന് നിയമസഭയിലെ കേരളാ കോണ്‍ഗ്രസ് (എം) ന്റെ ചീഫ് വിപ്പ് റോഷി അഗസ്റ്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പി.ജെ.ജോസഫിന്റെ പ്രതികരണം.
Post Your Comments