ന്യൂ ഡൽഹി : ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘർഷാവസ്ഥയ്ക്ക് അയവില്ല. പാംഗോഗ് തീരത്തെ നിയന്ത്രണരേഖക്ക് സമീപം ഇരുരാജ്യങ്ങളും തങ്ങളുടെ സൈനിക ശക്തി വർദ്ധിപ്പിച്ചു. വൻ ആയുധ ശേഖരവും ഇവിടെ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസമായി എം എം നരവനെ ലഡാക്കിൽ തങ്ങി സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.
Also read : കൂടുതല്‍ ഇടപെടലുകള്‍ നടത്തി പ്രശ്നം വഷളാക്കരുത്: ചൈനയ്ക്ക് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
അതേസമയം അതിര്‍ത്തിയിൽ സമാധാനം വേണോ, കൂടുതൽ സംഘര്‍ഷത്തിലേക്ക് കാര്യങ്ങൾ പോകണമോ എന്നതൊക്കെ ചൈന തീരുമാനിക്കണമെന്നാണ് ഇന്ത്യ നൽകുന്ന സന്ദേശം. ചൈന പ്രകോപനം അവസാനിപ്പിക്കണം. സമാധാനം പുനഃസ്ഥാപിക്കാൻ ചര്‍ച്ചകൾ തുടരണമെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാരുടെ മോസ്കോ കൂടിക്കാഴ്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.. എന്നാൽ, പ്രകോപനത്തിന് കാരണം ഇന്ത്യയാണെന്നാണ് ചര്‍ച്ചക്ക് ശേഷം ഇറക്കിയ വാര്‍ത്താകുറിപ്പിൽ ചൈന പറഞ്ഞത്.
Post Your Comments