ന്യൂഡൽഹി • കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ഞായറാഴ്ച അമ്മയുടെ കണ്ണുകൾ എയിംസിൽ ദാനം ചെയ്തു. ട്വിറ്ററിലെ സന്ദേശത്തിലാണ് ഹർഷ് വർധൻ ഇക്കാര്യം വ്യക്തമാക്കിയത്.
മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. “അവരുടെ ആഗ്രഹപ്രകാരം, മരണശേഷം എയിംസിൽ അവരുടെ കണ്ണുകള്‍ ദാനം ചെയ്തു,” അദ്ദേഹം പോസ്റ്റുചെയ്തു.
മൃതദേഹം ഞായറാഴ്ച മൗലാന ആസാദ് മെഡിക്കൽ കോളേജിന് സമർപ്പിക്കുമെന്നും ഹർഷ് വർധൻ പറഞ്ഞു.
ഞായറാഴ്ച ഹൃദയാഘാതത്തെ തുടർന്നാണ് 89 കാരിയായ അമ്മ മരിച്ചത്. തന്റെ വഴികാട്ടിയായ ഉന്നത വ്യക്തിത്വമായിരുന്നു അമ്മ. അമ്മയുടെ മരണം തന്റെ ജീവിതത്തിൽ ആർക്കും നികത്താനാവാത്ത ഒരു ശൂന്യത സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Heartbroken to inform that my dearest person on earth, my Mother, has left for heavenly abode.
She was 89 & suffered a cardiac arrest today morning.
A towering personality, my guide & philosopher, she has left a void in my life that none can fill.
May her pious soul find peace. pic.twitter.com/wCAm0P74OC— Dr Harsh Vardhan (@drharshvardhan) September 6, 2020
Post Your Comments