തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയ സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിനെ അഭിനന്ദിച്ച് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കണ്ടെയ്നര്‍ ലോറിയുടെ രഹസ്യ അറയില്‍ കടത്തി ക്കൊണ്ടുവന്ന 500 കിലോ കഞ്ചാവാണ് എക്സൈസ് എന്‍ഫോഴ്മെന്‍റ്റ് സ്ക്വാഡ് സാഹസികമായി പിടിച്ചെടുത്തത്. പഞ്ചാബ് സ്വദേശി കുല്‍വന്ത് സിങ്, ഝാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവർ പിടിയിലായി. കഞ്ചാവ് കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും അന്തര്‍ സംസ്ഥാന ബന്ധം സംബന്ധിച്ചും വ്യക്തമായ സൂചനകള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തിന്റെ ഉറവിടം കണ്ടെത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
Post Your Comments