ന്യൂഡല്‍ഹി : ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാൻ–3 ന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഐഎസ്ആര്‍ഒ. 2021 ന്റെ തുടക്കത്തില്‍ ചാന്ദ്രയാന്‍-3 വിക്ഷേപിക്കുമെന്നാണ് വിവരം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ തുടർന്ന് പല സുപ്രധാന പ്രൊജക്ടുകളും ഐഎസ്ആര്‍ഒയ്ക്ക് മാറ്റി വെയ്‌ക്കേണ്ടി വന്നു.
എന്നാൽ ഐഎസ്ആര്‍ഒയുടെ നിര്‍ണായക പദ്ധതിയായ ചാന്ദ്രയാന്‍-3 അടുത്തവര്‍ഷം ആദ്യം വിക്ഷേപിക്കും. ചാന്ദ്രയാന്‍-2 ല്‍ നിന്നും വ്യത്യസ്തമായി ചാന്ദ്രയാന്‍-3 ന് ഓര്‍ബിറ്റര്‍ ഉണ്ടായിരിക്കില്ല. അതേസമയം ലാന്ററും റോവറും ഉണ്ടായിരിക്കുമെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാന്‍ പദ്ധതിയിട്ടിരുന്ന ചന്ദ്രയാന്‍ -2 കഴിഞ്ഞ വര്‍ഷം ജൂലൈ 22 നാണ് വിക്ഷേപിച്ചത്. എന്നാല്‍ സെപ്തംബര്‍ ഏഴിന് വിക്രം ലാന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ച് ഇറങ്ങിയത് ഇന്ത്യയുടെ സ്വപ്‌നപദ്ധതി സാക്ഷാത്കരി്ക്കുന്നതിന് തടസ്സമായി. ചാന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്റര്‍ പ്രവര്‍ത്തിക്കുകയും വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. അതേസമയം ചാന്ദ്രയാന്‍ -1 നല്‍കിയ വിവരങ്ങള്‍ പ്രകാരം ചന്ദ്രന്റെ ധ്രുവങ്ങള്‍ വെള്ളത്താല്‍ സമ്പുഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments