Latest NewsKeralaIndia

ആദിവാസി യുവതിയുടെ മരണം, ആത്മഹത്യയല്ല കൊലപാതകം, പ്രതി ഫേസ്‌ബുക്ക് കാമുകൻ

പ്ലസ്‌ ടുവിന്‌ പഠിക്കുന്ന മകളുള്ള ശോഭയുടെ ഭര്‍ത്താവ്‌ 14 വര്‍ഷം മുന്‍പ്‌ മരിച്ചതാണ്‌. ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ പ്രായത്തില്‍ ഏറെ ഇളപ്പമുള്ള വിപിനുമായി ശോഭ സൗഹൃദത്തിലാവുന്നത്‌.

കേളകം(കണ്ണൂര്‍): കശുമാവ്‌ തോട്ടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആദിവാസി യുവതിയുടെ മരണം കൊലപാതകം. കേസില്‍ മുന്‍കാമുകന്‍ അറസ്‌റ്റില്‍. കൊട്ടിയൂര്‍ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ (34) മരണത്തിലാണ്‌ വിവാഹിതനും കോളയാട്‌ പെരുവഴിയിലെ ഓട്ടോഡ്രൈവറുമായ വിപിന്‍ പാലുമ്മി(24) അറസ്‌റ്റിലായത്‌. പത്ത് ദിവസം മുന്‍പാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൊബൈല്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.ഫെയ്‌സ്‌ബുക്ക്‌ വഴി പരിചയപ്പെട്ട ശോഭയുമായിവിപിന്‍ പ്രണയത്തിലായിരുന്നുവെങ്കിലും അടുത്തിടെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്‌തിരുന്നു. ഇതുചോദ്യം ചെയ്‌തെത്തിയ ശോഭയുമായുണ്ടായ വഴക്ക്‌ കൊലപാതകത്തില്‍ കലാശിച്ചുവെന്നു പ്രതി മൊഴി നല്‍കിയതായി പോലീസ്‌ പറഞ്ഞു.

യുവതിയുടെ സ്വര്‍ണാഭരണങ്ങളും പ്രതി കവര്‍ന്നിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ഓഗസ്‌റ്റ്‌ 24-നാണ്‌ യുവതിയെ കാണാതായത്‌. കേളകം പോലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്‌ നാലുദിവസം കഴിഞ്ഞ്‌ പുരളിമലയിലെ ആളൊഴിഞ്ഞ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ശോഭയെ കണ്ടെത്തിയത്‌.

കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുക്കിതൂങ്ങിയനിലയിലായിരുന്നുവെങ്കിലും നിലത്ത്‌ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫോണും ആഭരണങ്ങളും നഷ്‌ടപ്പെട്ടിരുന്നു. ആത്മഹത്യയെന്ന നിലയില്‍ അന്വേഷണം മുന്നോട്ടു പോകുന്നതിനിടെ ദൂരുഹത ആരോപിച്ച്‌ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക്‌ പരാതിനല്‍കി. ശോഭയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചപ്പോള്‍ വിപിനുമായി നിരന്തര സമ്പര്‍ക്കമുണ്ടെന്നു പോലീസ്‌ കണ്ടെത്തി.

കാണാതായ ദിവസം അവസാനം വിളിച്ചതും വിപിനാണ്‌. തുടര്‍ന്നു വിപിനെ വിളിച്ചുവരുത്തി നടത്തിയ ചോദ്യംചെയ്യലില്‍ ശോഭയുമായി മൂന്നു മാസത്തെ ബന്ധമുണ്ടെന്നും വിപിന്‍ സമ്മതിച്ചു.ശോഭയുടെ നിരവധി ആഭരണങ്ങള്‍ ബിബിന്‍ പണയപ്പെടുത്തിയിരുന്നു. ഈ ആഭരണങ്ങള്‍ ശോഭ തിരികെ ചോദിച്ചതാണ് ബിബിനെ പ്രകോപിപ്പിച്ചത്. പ്ലസ്‌ ടുവിന്‌ പഠിക്കുന്ന മകളുള്ള ശോഭയുടെ ഭര്‍ത്താവ്‌ 14 വര്‍ഷം മുന്‍പ്‌ മരിച്ചതാണ്‌. ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ പ്രായത്തില്‍ ഏറെ ഇളപ്പമുള്ള വിപിനുമായി ശോഭ സൗഹൃദത്തിലാവുന്നത്‌.

ഇതിനിടയില്‍ വിപിന്‍ മറ്റൊരു യുവതിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്‌തു. ഇതറിഞ്ഞ ശോഭ വിപിനെ നേരില്‍ കാണാമെന്നാവശ്യപ്പെട്ടു. തന്നെ കാണാനെത്തിയ ശോഭയെ 24ന്‌ രാവിലെ പേരാവൂരില്‍നിന്ന്‌ ബൈക്കില്‍ കയറ്റി വിപിന്റെ അമ്മമ്മയുടെ കൈതച്ചാലിലെ ആളില്ലാത്ത വീടിന്‌ സമീപത്തെ പറമ്പിലെത്തിച്ചു. അവിടെ വെച്ച്‌ ശോഭ താന്‍ മടങ്ങിപ്പോകില്ല എന്ന്‌ പറഞ്ഞതോടെ ഇരുവരും വഴക്കായി.

മൂന്നു വര്‍ഷത്തിലധികം നീണ്ട പ്രണയം, ഒടുവില്‍ കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു, ആസിഡൊഴിച്ച് കാമുകിയുടെ പ്രതികാരം

മരിക്കുമെന്നു പറഞ്ഞ ശോഭയ്‌ക്ക്‌ സമീപത്തെ മരക്കൊമ്പില്‍ ഷാള്‍ കെട്ടിക്കൊടുത്ത്‌ ജീവനൊടുക്കാന്‍ വിപിന്‍ ആവശ്യപ്പെട്ടു. പിന്നീടു ഷാള്‍ വലിച്ചു മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ്‌ മൊഴി.മരണം ഉറപ്പ്‌ വരുത്തി കമ്മല്‍, മാല എന്നിവ അഴിച്ചെടുത്തു, മാല പിന്നീട്‌ എടുക്കാന്‍വേണ്ടി അവിടെത്തന്നെ കുഴിച്ചിട്ടു.

ശോഭയുടെ ബാഗും കുടയും പ്രതിയുടെ വീട്ടിലേക്ക്‌ പോകുന്ന വഴി ഇടുമ്ബ പുഴയില്‍ വലിച്ചെറിഞ്ഞു. കമ്മല്‍ കോളയാടുള്ള സ്വകാര്യബാങ്കില്‍ പണയം വെക്കുകയും, മൊബൈല്‍ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്‌തു. വിപിനെ തെളിവെടുപ്പിനുകൊണ്ടുപോയി മാലയും ഫോണും പോലീസ്‌ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button