Latest NewsNewsIndia

രാജ്യത്ത് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നു : റിസര്‍വേഷന്‍ സെപ്റ്റംബര്‍ 10 മുതല്‍

ന്യൂഡല്‍ഹി : രാജ്യത്ത് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനൊരുങ്ങുന്നു . 80 ലധികം ട്രെയിനുകളാണ് സര്‍വീസ് നടത്താനൊരുങ്ങുന്നത്. സപ്തംബര്‍ 12 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും 10-ാം തിയ്യതി മുതല്‍ സീറ്റ് ബുക്കിങ് തുടങ്ങുമെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് അറിയിച്ചു.

Read also :മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി വിവരങ്ങള്‍ ചോര്‍ന്നത് കസ്റ്റംസ് ഉദ്യോഗസ്ഥനിലൂടെ : ഇടതുചായ്‌വുള്ള ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം

ലോക്ക് ഡൗണിന് ശേഷം 230 ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതിന് പുറമെയാണ് 40 ജോഡി ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നത്. പരീക്ഷ, മറ്റു പ്രധാന ആവശ്യങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് റെയില്‍വെ ആവശ്യം പരിഗണിക്കുന്നത്. പല സംസ്ഥാനങ്ങളും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനോദ് കുമാര്‍ യാദവ് പറഞ്ഞു.

സപ്തംബര്‍ ഒന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കുമെന്ന് റെയില്‍വെ അറിയിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പ്രഖ്യാപനം.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15നാണ് രാജ്യത്തെ റെയില്‍വെ സര്‍വീസ് നിര്‍ത്തിവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button