KeralaLatest NewsNews

മുഖ്യ മന്ത്രിയും ധനമന്ത്രിയും പറയുന്നത് പച്ചക്കള്ളം, സർക്കാർ ഫയലിലെ ഒപ്പ് വ്യാജം തന്നെയെന്ന് സന്ദീപ് വാര്യർ

പാലക്കാട് : സർക്കാർ ഫയലിലെ മുഖ്യമന്ത്രിയുടെ പേരിലുള്ള ഒപ്പ് വ്യാജം എന്ന ആരോപണത്തിൽ താൻ ഉറച്ചു നില്ക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. മുഖ്യ മന്ത്രിയും ധനമന്ത്രിയും പറയുന്നത് പച്ചക്കള്ളമാണെന്നും വിഷയത്തിൽ ഫോറൻസിക് പരിശോധന നടത്തണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

മുഖ്യമന്ത്രി സൈബർ നിരക്ഷരൻ ആണെന്നും ചികിൽസയിലുള്ള മുഖ്യമന്ത്രി 39 ഫയൽ ഒറ്റ ദിവസം ഒപ്പിട്ടു എന്നു പറയുന്നതും അവിശ്വസനീയമാണെന്ന് സന്ദീപ് വ്യക്തമാക്കി. അദ്ദേഹത്തിന് ആരാണ് സാങ്കേതിക സഹായം നല്കിയതെന്നും സന്ദീപ് വാര്യർ ചോദിച്ചു.

Read Also : ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെക്കാൾ മുന്നിൽ തുര്‍ക്കിയുടെ പങ്ക്

മലയാള സിനിമയിലെ മയക്ക് മരുന്ന് മാഫിയയുടെ സാന്നിധ്യവും അന്വേഷിക്കണം. പൾസർ സുനിയെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും സന്ദീപ് പറഞ്ഞു. ബംഗളൂരുവിൽ അറസ്റ്റിലായ നടിയും ബിനീഷ് കോടിയേരിയും ഒരു മലയാള സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു.അന്ന് തുടങ്ങിയ ബന്ധമാണോ ബിനീഷ് കോടിയേരിക്ക് ആ നടിയുമായിട്ടുള്ളത് എന്നും വ്യക്തമാക്കണമെന്നും സന്ദീപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button