KeralaLatest NewsNews

രമ്യാ ഹരിദാസ് എം.പിയെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു: ബോണറ്റില്‍ അടിക്കുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും ചെയ്തു

തിരുവനന്തപുരം : ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ തടയുകയും വാഹനത്തില്‍ കരിങ്കൊടി കൊട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി. തിരുവനന്തപുരത്തു നിന്നും ചങ്ങാനാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ വെഞ്ഞാറമൂട് വെച്ചാണ് വാഹനം തടഞ്ഞത്. സ്ഥലത്ത് ഡിവൈഎഫ്‌ഐയുടെ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് രമ്യാഹരിദാസിന്റെ വാഹനം അവിടേക്ക് വന്നത്.

Read also: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു: ഇന്നലെ രോഗം സ്ഥിരീകരിച്ചത് 86,432 പേര്‍ക്ക്

ഡിവൈഎഫ്‌ഐയുടെ പതാകയുമായി വന്ന ഒരുസംഘം ആളുകളാണ് തടഞ്ഞത്. വാഹനത്തിന്റെ രണ്ട് വശങ്ങളിലും കരിങ്കൊടി കെട്ടി. കോണ്‍ഗ്രസുകാര്‍ ആരും വെഞ്ഞാറമൂട് വഴി പോകണ്ട. കണ്ടാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രമ്യാ ഹരിദാസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button