മോസ്‌കോ : ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ പഴിചാരി ചൈന രംഗത്ത് എത്തി. ഇരുരാജ്യങ്ങളുടേയും പ്രതിരോധമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ഉത്തരവാദി ഇന്ത്യയാണെന്നാണ് ചൈനയുടെ ആരോപണം. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ഗുരുതരമായി വഷളായെന്ന് ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ വെയ് ഫെങ്കെ കുറ്റപ്പെടുത്തി.
വെള്ളിയാഴ്ചയാണ് ഇരു മന്ത്രിമാരും ചര്‍ച്ചനടത്തിയത്. പരസ്പര വിശ്വാസത്തോടെയും സംയമനത്തോടെയും രാജ്യാന്തര നിയമങ്ങള്‍ മാനിച്ച്, അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനായാലേ മേഖലയില്‍ ശാന്തിയും സുരക്ഷയും ഉണ്ടാകൂ എന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ചയില്‍ പറഞ്ഞു.
Post Your Comments