വാഷിംഗ്ടണ്‍ ഡിസി: കോവിഡുമായി ബന്ധപ്പെട്ട് ചൈനയ്ക്കെതിരെ വീണ്ടും വിമർശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കോവിഡ് മരണങ്ങള് ചൈനയില്‍ ഉണ്ടെന്നും കോവിഡ് മരണങ്ങളോ കോവിഡ് കേസുകളോ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ ചൈന തയാറാകുന്നില്ലെന്നും ട്രംപ് ആരോപിച്ചു.
പുറത്തുവന്നിരിക്കുന്ന പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 6,385,720 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ചൈനയില്‍ 85,102 പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ 192,029 പേരും ചൈനയില്‍ 4,634 പേരുമാണ് മരണത്തിന് കീഴടങ്ങിയത്.
Post Your Comments