Latest NewsNewsIndia

ചൈനക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യ ; മൂന്ന് വര്‍ഷം മുന്‍പ് ഒപ്പിട്ട കരാര്‍ ഇന്ത്യ റദ്ദാക്കി

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യ. ഇതിന്റെ ഭാഗമായി മൂന്ന് വര്‍ഷം മുന്‍പ് ചൈനയുമായി ഒപ്പിട്ടിരുന്ന 29.8 മില്യണ്‍ ഡോളറിന്റെ കരാര്‍ ഇന്ത്യ റദ്ദാക്കി. ചാബഹാര്‍ തുറമുഖത്തിനായുള്ള ക്രെയ്ന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറാണ് ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്.

ചൈനീസ് തുറമുഖ ക്രെയിന്‍ നിര്‍മ്മാതാക്കളായ ഷാന്‍ഹായ് സെന്‍ഹുവ ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുമായി റെയില്‍ ഘടിപ്പിച്ച നാല് ക്രെയിനുകള്‍ വാങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ചൈനക്കു മേല്‍ ഇന്ത്യ കൂടുതല്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ ഇറാനില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖമാണ് ചാബഹാര്‍. ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡിനാണ് തുറമുഖത്തിന്റെ വികസനത്തിന്റെയും നടത്തിപ്പിന്റെയും ചുമതല നല്‍കിയിരിക്കുന്നത്.

ക്രെയിനുകളുമായി ബന്ധപ്പെട്ട് ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡ് പുതിയ ടെണ്ടറുകള്‍ ക്ഷണിച്ചിരിക്കുകയാണ്. ഇതോടെയാണ് ചൈനക്കുമേല്‍ ഇന്ത്യ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് വ്യക്തമായിരിക്കുന്നത്. ചാബഹാര്‍ തുറമുഖത്തിന്റെ കാര്യത്തില്‍ ചൈന മെല്ലെപ്പോക്ക് തുടരുകയാണെന്നും പാകിസ്താനിലുള്ള ഗ്വാദര്‍ തുറമുഖമാണ് ഇതിനു കാരണമെന്നും ഇന്ത്യ വിമര്‍ശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button