Latest NewsNewsIndia

ലൈഫ് മിഷന്‍ പദ്ധതിയ്ക്കായി പണം : റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ല : ്. കേന്ദ്രാനുമതി വാങ്ങാതെ വിദേശ ഫണ്ട് കൈപ്പറ്റിയതില്‍ സംസ്ഥാനം വിശദീകരണം നല്‍കണം : കേരളം നടത്തിയത് ഗുരുതരമായ ചട്ടലംഘനം : നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി  : റെഡ് ക്രസന്റില്‍ നിന്ന് കേരളം ലൈഫ് മിഷന്‍ പദ്ധതിയ്ക്കായി പണം സ്വീകരിച്ചത് ശരിയായ നടപടിയല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ല, യുഎഇ സര്‍ക്കാരിന്റെ ഏജന്‍സിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്രാനുമതി വാങ്ങാതെ വിദേശ ഫണ്ട് കൈപ്പറ്റിയതില്‍ സംസ്ഥാനം വിശദീകരണം നല്‍കണം.

read also :മുഖ്യ മന്ത്രിയും ധനമന്ത്രിയും പറയുന്നത് പച്ചക്കള്ളം, സർക്കാർ ഫയലിലെ ഒപ്പ് വ്യാജം തന്നെയെന്ന് സന്ദീപ് വാര്യർ

വിദേശ ഫണ്ട് കൈപ്പറ്റുമ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് നിയമമുണ്ട്. ഇതെല്ലാം തെറ്റിച്ചാണ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി റെഡ്ക്രസന്റില്‍ നിന്ന് പണം സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രെസന്റുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അനുമതിയില്ലാതെയാണ് ഒപ്പിട്ടത്. റെഡ് ക്രെസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ റെഡ് ക്രെസന്റ് സന്നദ്ധസംഘടനല്ലെന്നും സര്‍ക്കാര്‍ ഏജന്‍സിയാണെന്നും കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ ലൈഫ് മിഷന്‍-റെഡ് ക്രെസന്റ് ഇടപാടില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button