ന്യൂഡല്‍ഹി: പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് ഉൾപ്പെട്ടത് വലിയ വിവാദമായിരുന്നു . തുടര്‍ന്ന് മന്ത്രാലയം പുറത്തിറക്കിയ നിഖണ്ഡു കേന്ദ്രം പിന്‍വലിച്ചു. നിഖണ്ഡു തയ്യാറാക്കിയ പ്രത്യേക ആശയക്കാരുടെ പിന്തുണയോടെയാണ് വാര്യംകുന്നന്‍ പട്ടികയില്‍ ഇടംപിടിച്ചത്.
ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും പേര് ഉള്‍പ്പെട്ടിരുന്നത്.2019ല്‍ പുറത്തിറക്കിയ നിഖണ്ഡുവിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ നിഖണ്ഡു പുനപരിശോധിക്കാന്‍ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം തീരുമാനിച്ചു.
മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ഈ ഭാഗങ്ങള്‍ അടങ്ങിയ നിഖണ്ഡുവിന്റെ അഞ്ചാം വോള്യം പിന്‍വലിക്കുകയും ചെയ്തു. നിഖണ്ഡു തയ്യാറാക്കിയ എഡിറ്റോറിയല്‍ ടീമംഗങ്ങള്‍ അഷ്ഫക് അലി, നൗഷാദ്‌അലി, ഷകീബ് അക്തര്‍, എ. മുഹമ്മദ് നിയാസ് എന്നിവര്‍ക്കെതിരെ ആരോപണമുയരുന്നുണ്ട്.
ഇതിനെതിരെ വ്യാപക പരാതി കേന്ദ്രസര്‍ക്കാരിനും ഐസിഎച്ച്‌ആറിനും ലഭിച്ചതോടെയാണ് കേരളത്തിലെ സ്വാതന്ത്ര്യസമര നായകരുടെ പേരുകള്‍ ഉള്‍പ്പെട്ട നിഖണ്ഡു പിന്‍വലിച്ചത്.
2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1857 മുതല്‍ 1947 വരെയുള്ള രക്തസാക്ഷികളെയാണ് പുസ്തകത്തിലുള്ളത്.
Post Your Comments